vichinthanam
Wednesday,20 March 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
അസന്തുലിതത്വത്തിലെ ദൃഷ്‌ടാന്തം- ജാലകം

താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അല്ലാഹു ഉപജീവനം വിശാലമാക്കുകയും ഇടുങ്ങിയതാക്കുകയും ചെയ്യുന്നു എന്ന്‌ അവര്‍ കണ്ടില്ലേ? വിശ്വസിക്കുന്ന ജനങ്ങള്‍ക്ക്‌ അതില്‍ ദൃഷ്‌ടാന്തങ്ങളുണ്ട്‌. (വി.ക്വു. 30:37)
സമ്പന്നരും ദരിദ്രരും എന്ന രണ്ടു തരക്കാരെ സൃഷ്‌ടിച്ചതില്‍ അല്ലാഹു ഉള്‍ക്കൊള്ളിച്ച ദൃഷ്‌ടാന്തമെന്ത്‌? സമ്പന്നര്‍ക്ക്‌ ലഭിച്ചത്‌ അവര്‍ക്കുമാത്രം അനുഭവിക്കാനുള്ളതല്ലെന്നും അതില്‍ നിന്ന്‌ വിഹിതം ലഭിക്കേണ്ട ആളുകളെ അല്ലാഹു നിര്‍ദേശിച്ചിട്ടുണ്ടെന്നും അതു മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ സമ്പന്നര്‍ ശ്രമിക്കുന്നുണ്ടോ എന്ന്‌ അല്ലാഹു പരിശോധിക്കുമെന്നും ഇതില്‍ നിന്നു മനസ്സിലാക്കാം. അടുത്ത സൂക്തത്തില്‍ അക്കാര്യമാണ്‌ പറഞ്ഞത്‌. `ആകയാല്‍ കുടുംബബന്ധമുളളവന്‌ നീ അവന്റെ അവകാശം കൊടുക്കുക; അഗതിക്കും വഴിപോക്കുന്നും. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കുന്നവര്‍ക്ക്‌ അതാണുത്തമം. അവര്‍ തന്നെയാണ്‌ വിജയികളും. (30:38)
ചോദിച്ചുവരുന്നവന്‌ ഭക്തന്‍മാരുടെ സ്വത്തില്‍ അവകാശമുണ്ട്‌ എന്ന്‌ ക്വുര്‍ആന്‍ മറ്റൊരിടത്തു പറഞ്ഞിട്ടുണ്ട്‌. ചോദിച്ചും കൊടുത്തും സുഖദുഃഖങ്ങള്‍ പങ്കുവെച്ചും കഴിയേണ്ടവരാണ്‌ മനുഷ്യര്‍. ആരോഗ്യം ധനം എന്നിവ കൊണ്ടെല്ലാം മനുഷ്യര്‍ പരസ്‌പരം സഹായിക്കണം. രണ്ടുകൊണ്ടും അഹങ്കരിച്ചുകൂടാ. കാരണം ഏതു നിമിഷവും അല്ലാഹു അത്‌ പിന്‍വലിച്ചെന്നുവരും.
ഉപജീവനം ഇടുങ്ങിയതാക്കുന്നതും അല്ലാഹുവിന്റെ പരീക്ഷതന്നെ. ഒപ്പം ദൃഷ്‌ടാന്തവും എല്ലാവരും. എല്ലാറ്റിലും തുല്യരായാല്‍ പരസ്‌പരാശ്രിതത്വം ഉണ്ടാവില്ല. അതിനാല്‍ അല്‌പം വ്യത്യാസം വേണം. പരസ്‌പരാശ്രിതത്വമുണ്ടാകുമ്പോഴാണ്‌ സമൂഹം നല്ല നിലയില്‍ നിലനില്‍ക്കുക. മനുഷ്യര്‍ മലക്കിന്റെ പ്രകൃതി ലഭിച്ചവരല്ലല്ലോ. അതിനാല്‍ കലഹവും അക്രമവും തീരെയില്ലാത്ത മനുഷ്യ സമൂഹമുണ്ടാവില്ല. അതിന്‌ ശമനം വരുത്താന്‍ അസന്തുലിതത്വം ഒരളവോളം നല്ലതാണ്‌.

  • cover
  • cover
ഉള്‍പേജില്‍
വാര്‍ത്തകള്‍