vichinthanam
Saturday,19 January 2019
  • facebook
  • twitter
img
img
img
img
img
img
img
img
img
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
ഇസ്വ്‌ലാഹീ ആദര്‍ശത്തെ പരിഹാസ്യമാക്കുന്നവരെ കരുതിയിരിക്കുക: ടി.പി.

തിക്കോടി: രോഗചികില്‍സക്കും പിഞ്ഞാണത്തിലെഴുതി കുടിക്കാനും മാത്രമുള്ളതാക്കി, ഒരു മഹാവേദഗ്രന്ഥത്തെ പരിഹാസ്യരാക്കിയവരെ ക്വുര്‍ആന്‍ പഠിക്കാനും അതിന്റെ അര്‍ഥം മനസ്സിലാക്കാനും പ്രേരിപ്പിച്ചത്‌ ഇസ്വ്‌ലാഹീ പ്രസ്ഥാനമാണെന്നും, തന്ത്ര മന്ത്ര ചികില്‍സയുടെ ആരവവും, അടിച്ചിറക്കലും, മാറ്റലും ഉറുക്കും നൂലും മാത്രമാണ്‌ ഇസ്‌ലാം എന്ന്‌ കരുതിയവര്‍ക്ക്‌ മുമ്പില്‍ ഇസ്‌ലാമിക ആദര്‍ശത്തിന്റെ യഥാര്‍ഥ പ്രകാശം പരത്തിയ ഈ പ്രസ്ഥാനത്തെ പരിഹാസ്യമാക്കാനുമുള്ള ഒരു വിഭാഗത്തിന്റെ തന്ത്രം സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും കെ.എന്‍.എം. പ്രസിഡണ്ട്‌ ടി.പി.അബ്‌ദുല്ലക്കോയ മദനി പ്രസ്‌താവിച്ചു. കോഴിക്കോട്‌ നോര്‍ത്ത്‌ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച മുജാഹിദ്‌ സംഗമം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട്‌ വി.പി.അബ്‌ദുസ്സലാം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഹനീഫ്‌ കായക്കൊടി, അബ്‌ദുറസാഖ്‌ ബാഖവി, റിഷാദ്‌ ഒതായി ക്ലാസ്സെടുത്തു. സി.കെ.പോക്കര്‍ മാസ്റ്റര്‍ സ്വാഗതവും തഖ്‌വ മൊയ്‌തുഹാജി നന്ദിയും പറഞ്ഞു.

  • cover
ഉള്‍പേജില്‍
വാര്‍ത്തകള്‍