vichinthanam
Wednesday,20 March 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
ഐ എസ്‌ എം ക്വുര്‍ആന്‍ ഹദീസ്‌ പരീക്ഷ ജൂണ്‍ 30 ന്‌ 1000 കേന്ദ്രങ്ങളില്‍

കോഴിക്കോട്‌: ഐ എസ്‌ എം ക്വുര്‍ആന്‍ ഹദീഥ്‌ ലേണിംഗ്‌ സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ജൂണ്‍ 30 ന്‌ 1000 കേന്ദ്രങ്ങളില്‍ നടക്കും. കേരളത്തിന്‌ പുറമെ ചെന്നൈ, ബാംഗ്ലൂര്‍, മാംഗ്ലൂര്‍, മൈസൂര്‍, ഡല്‍ഹി, ബോംബെ എന്നിവയും പരീക്ഷാ കേന്ദ്രങ്ങളാണ്‌.
സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്‌, ബഹറൈന്‍, ഒമാന്‍, യു എ ഇ തുടങ്ങിയ രാജ്യങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്‌. ആറ്‌ വിഭാഗങ്ങളിലായി പ്രായ ഭേദമെന്യേ പതിനായിരക്കണക്കിന്‌ സ്‌ത്രീ പുരുഷന്മാരാണ്‌ ക്വുര്‍ആന്‍ ഹദീസ്‌ ലേണിംഗ്‌ സ്‌കൂളുകളില്‍ അനൗപചാരിക വിദ്യാഭ്യാസം നേടുന്നത്‌. ക്വുര്‍ആനിന്റെയും ഹദീസിന്റെയും ആശയവും അര്‍ത്ഥവും പഠിച്ച്‌ ആയിരങ്ങള്‍ ഇതിനകം ക്വുര്‍ആന്‍ ഹദീസ്‌ ലേണിംഗ്‌ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. കൃത്യമായ സിലബസോടെ വ്യവസ്ഥാപിതമായി നടക്കുന്ന ക്വുര്‍ആന്‍ ഹദീസ്‌ ലേണിംഗ്‌ സ്‌കൂള്‍ കേരളത്തിലെ ഏറ്റവും വലിയ അനൗപചാരിക ക്വുര്‍ആന്‍ പഠന വേദിയാണ്‌. സിലബസ്‌ അനുസരിച്ച്‌ പഠനം നടത്താത്തവര്‍ക്ക്‌ പ്രോത്സാഹനമായി ജില്ലാ ആസ്ഥാനങ്ങളില്‍ പ്രത്യേക പരീക്ഷാ കേന്ദ്രങ്ങളും ഒരുക്കിയിട്ടുണ്ട്‌. കോഴിക്കോട്‌ ചേര്‍ന്ന ഐ എസ്‌ എം സംസ്ഥാന സെക്രട്ടേറിയറ്റ്‌ ഒരുക്കങ്ങള്‍ വിലയിരുത്തി. ഐ എസ്‌ എം പ്രസിഡണ്ട്‌ ഡോ. എ ഐ അബ്‌ദുല്‍ മജീദ്‌ സ്വലാഹി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി കെ സകരിയ്യ പാലക്കാഴി, നിസാര്‍ ഒളവണ്ണ, പി എം എ വഹാബ്‌, ശബീര്‍ കൊടിയത്തൂര്‍, അലി അക്‌ബര്‍ ഇരിവേറ്റി, അഹമ്മദ്‌ അനസ്‌, സഗീര്‍ കാക്കനാട്‌, ശരീഫ്‌ മേലേതില്‍ പ്രസംഗിച്ചു.

  • cover
  • cover
ഉള്‍പേജില്‍
വാര്‍ത്തകള്‍