vichinthanam
Wednesday,20 March 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
ക്വുര്‍ആന്‍ അറിവിന്റെ അത്യുന്നതങ്ങളെ കയ്യില്‍ ഒതുക്കാനുള്ള മാസ്‌മരിക ഗ്രന്ഥം

കോഴിക്കോട്‌: ക്വുര്‍ആനിലൂടെയുള്ള നിഷ്‌കളങ്കമായ യാത്ര അറിവിന്റെ അത്യുന്നതങ്ങളെ കയ്യിലൊതുക്കാനുള്ള മാസ്‌മരികതയെ നിത്യമാക്കുന്ന ഒന്നാണെന്നും ആ യാത്ര ഉദ്ദേശപൂര്‍വകമാക്കുകയാണ്‌ എസ്‌.എല്‍.ആര്‍.സി. ചെയ്‌തുകൊണ്ടിരിക്കുന്നതെന്നും അതുകൊണ്ട്‌ തന്നെ ഇതിന്റെ വളര്‍ച്ചയും ഉയര്‍ച്ചയും കേരള സമൂഹത്തിന്റെ നന്‍മക്ക്‌ അനിവാര്യമാണെന്നും ഐ.എസ്‌.എം. സംസ്ഥാന പ്രസിഡണ്ട്‌ ഡോ.എ.ഐ. അബ്‌ദുല്‍മജീദ്‌ സ്വലാഹി അഭിപ്രായപ്പെട്ടു.
പ്രായഭേദമെന്യെ വിശുദ്ധ ക്വുര്‍ആനും ഹദീഥും ഇസ്‌ലാമിക ചരിത്രവും അറബി ഭാഷയും പഠിക്കുവാനുമുള്ള അവസരം ഒരുക്കുന്ന എസ്‌.എല്‍.ആര്‍.സി. ഒന്നാം വര്‍ഷ ഖലീഫ ബാച്ചിന്റെ ഉദ്‌ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാര്‍ഷിക പൊതുപരീക്ഷയിലെ വിജയികള്‍ക്കുള്ള അവാര്‍ഡ്‌ വിതരണം ഡോ.സി.എ.അബ്‌ദുല്‍ കരീം നിര്‍വഹിച്ചു. പി.ഹാറൂണ്‍ അധ്യക്ഷനായിരുന്നു. ക്ലാസ്സുകളുടെ വിശദീകരണം കെ.വി.അബ്‌ദുല്‍ലത്വീഫ്‌ മൗലവി നിര്‍വഹിച്ചു. കെ.ഇഫ്‌തികാര്‍, മുസ്‌തഫ കോവൂര്‍, എം.ഹാരിസ്‌, കെ.മുഹമ്മദ്‌ കമാല്‍, കെ.എം.മുഹമ്മദ്‌ അഷ്‌റഫ്‌, ബി.വി. അബ്‌ദുല്‍അസീസ്‌ സംസാരിച്ചു.

  • cover
  • cover
ഉള്‍പേജില്‍
വാര്‍ത്തകള്‍