vichinthanam
Wednesday,20 March 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
മുസ്‌ലിംകള്‍ മോഹലോകത്ത്‌ മാത്രം ജീവിക്കുന്നവരാകരുത്‌:

ഡോ.ഖാദര്‍ മങ്ങാട്‌ കണ്ണൂര്‍: മുസ്‌ലിംകള്‍ അവരുടെ വേദഗ്രന്ഥത്തില്‍ നിന്ന്‌ ഒന്നും സ്വീകരിക്കാതെ മുസ്‌ലിംകളെന്ന്‌ സ്വയം അവകാശപ്പെടുന്നത്‌ അപഹാസ്യമാണെന്ന്‌ കണ്ണൂര്‍ സര്‍വകലാശാലാ വൈസ്‌ ചാന്‍സലര്‍ ഡോ.ഖാദര്‍ മാങ്ങാട്‌ അഭിപ്രായപ്പെട്ടു. സലഫീ ലേണിങ്‌ ആന്റ്‌ റിസര്‍ച്ച്‌ സെന്ററിന്റെ ഒന്നാംവര്‍ഷ ബാച്ച്‌ കണ്ണൂരില്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തില്‍ ഒന്നും പകര്‍ത്താതെ കിതാബ്‌ ഓതിയത്‌ കൊണ്ടു മാത്രം പ്രത്യേകമായി സമൂഹത്തിന്‌ ഒരു നേട്ടവുമില്ലെന്നും മോഹലോകത്ത്‌ മാത്രം ജീവിക്കുന്നരാകരുത്‌ മുസ്‌ലിംകളെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
അഡ്വ. പി.മഹമൂദ്‌ പൊതുപരീക്ഷ വിജയികള്‍ക്ക്‌ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. ഡോക്‌ടര്‍ എ.എ.ബഷീര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.എം.ഇബ്‌റാഹിം ആമുഖഭാഷണം നടത്തി. അബ്‌ദുല്‍ഗഫൂര്‍ മാസ്റ്റര്‍, വി.അഷ്‌റഫ്‌ ബാബു, ആശംസ നേര്‍ന്നു. കെ.കെ.മുഹമ്മദ്‌ അഷ്‌റഫ്‌ ക്വിറാഅത്ത്‌ നടത്തി. എസ്‌.എല്‍.ആര്‍.സി. ഡയരക്‌ടര്‍ കെ.വി.അബ്‌ദുല്‍ ലത്തീഫ്‌ മൗലവി ഉല്‍ബോധന പ്രസംഗം നിര്‍വഹിച്ചു. മുഹമ്മദ്‌ റഫീഖ്‌ നന്ദി പറഞ്ഞു.

  • cover
  • cover
ഉള്‍പേജില്‍
വാര്‍ത്തകള്‍