vichinthanam
Saturday,19 January 2019
  • facebook
  • twitter
img
img
img
img
img
img
img
img
img
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
സ്വാശ്രയസ്ഥാപനങ്ങളുടെ സാമുദായിക വത്‌കരണം വര്‍ഗീയത വളര്‍ത്തും: എം എസ്‌ എം

കോഴിക്കോട്‌: സ്വാശ്രയസ്ഥാപനങ്ങള്‍ സാമുദായികമായി വേര്‍തിരിയുന്നത്‌ വര്‍ഗീയത വളര്‍ത്താന്‍ ഇടവരുത്തുമെന്ന്‌ എം എസ്‌ എം സംസ്ഥാന സമിതി കോഴിക്കോട്ട്‌ സംഘടിപ്പിച്ച ക്യാമ്പസ്‌ പ്രതിനിധി സംഗമം അഭിപ്രായപ്പെട്ടു. ഹിന്ദു-മുസ്‌ലിം-ക്രൈസ്‌തവ മാനേജ്‌മെന്റുകള്‍ എന്ന രീതയില്‍ ചേരിതിരിഞ്ഞ്‌ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതും സമ്മര്‍ദ്ദ തന്ത്രങ്ങള്‍ പ്രയോഗിക്കുന്നതും കേരളത്തിന്റെ സാമുദായിക അന്തരീക്ഷത്തിന്‌ ഭീഷണിയാണ്‌. ഇത്തരക്കാരെ പിന്തുണക്കുന്ന സര്‍ക്കാര്‍ നിലപാട്‌ ഖേദകരമാണെന്ന്‌ എം എസ്‌ എം ചൂണ്ടിക്കാട്ടി.
സര്‍ക്കാര്‍ എയ്‌ഡഡ്‌ മേഖലകളിലെ വിദ്യാര്‍ഥികള്‍ക്ക്‌ ഏകീകൃത യൂണിഫോം നടപ്പാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം സ്വാഗതാര്‍ഹമാണ്‌. സാമൂഹിക നീതി ഉറപ്പാക്കാനും വിദ്യാര്‍ഥികളെ ജീവിത നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ തരം തിരിക്കാതിരിക്കാനും ഇത്തരം നടപടികള്‍ ഉപകരിക്കും. ചില വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക്‌ ഇസ്‌ലാമിക വസ്‌ത്രധാരണത്തിന്‌ വിലക്കേര്‍പ്പെടുത്തുന്നുവെന്ന പരാതികള്‍ പരിഹരിക്കണമെന്നും എം എസ്‌ എം ആവശ്യപ്പെട്ടു. ഐ എസ്‌ എം പ്രസിഡണ്ട്‌ ഡോ. എ ഐ അബ്‌ദുല്‍ മജീദ്‌ സ്വലാഹി ഉദ്‌ഘാടനം ചെയ്‌തു. എം എസ്‌ എം സംസ്ഥാന പ്രസിഡണ്ട്‌ ആദില്‍ അത്വീഫ്‌ അധ്യക്ഷത വഹിച്ചു. നിച്ച്‌ ഓഫ്‌ ട്രൂത്ത്‌ ഡയരക്‌ടര്‍ എം.എം അക്‌ബര്‍, ഹദ്‌യത്തുല്ല സലഫി, മുസ്‌തഫ തന്‍വീര്‍, ഐ എസ്‌ എം സെക്രട്ടറി നിസാര്‍ ഒളവണ്ണ, എം എസ്‌ എം സംസ്ഥാന വൈസ്‌ പ്രസിഡണ്ടുമാരായ സുബൈര്‍ പീടിയേക്കല്‍, അബ്‌ദുശുക്കൂര്‍ സ്വലാഹി, ഡോ. ഹഷ്‌യത്തുല്ല, ട്രഷറര്‍ സിറാജ്‌ ചേലേമ്പ്ര, മുഹമ്മദ്‌ അമീര്‍, സ്വലാഹുദ്ദീന്‍ എന്‍.പി, ജാനിഷ്‌ എന്‍.കെ, അഫ്‌ലഹ്‌.കെ, റിസ്‌വാന്‍. പി സംസാരിച്ചു.

  • cover
ഉള്‍പേജില്‍
വാര്‍ത്തകള്‍