vichinthanam
Monday,10 December 2018
  • facebook
  • twitter
img
img
img
img
img
img
img
img
img
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
102

ഒരു മിന്നാമിന്നിയെ….?
ഇതൊക്കെ അല്ലാഹുവിന്റെ സൃഷ്‌ടിയാകുന്നു. എന്നാല്‍ അവന്നു പുറമെയുള്ളവര്‍ സൃഷ്‌ടിച്ചത്‌ എന്താണെന്ന്‌ നിങ്ങള്‍ എനിക്ക്‌ കാണിച്ചുതരൂ. അല്ല, അക്രമകാരികള്‍ വ്യക്തമായ വഴികേടിലാകുന്നു. (വി.ക്വു. 31:11)
(തൗഹീദ്‌) ഏകദൈവവിശ്വാസം ആരെയും ഉത്തരംമുട്ടിക്കുന്നതും ബുദ്ധിക്ക്‌ ഇണങ്ങുന്നതുമാണെന്നതിന്ന്‌ ഒരുപാട്‌ ഉദാഹരണങ്ങള്‍ കാണാം. അവയില്‍ ഏറ്റവും പ്രധാനമായ ഒന്നാണ്‌ ഈ സൂക്തം എന്നു പറയാം. ഒരുവന്‍ ദൈവമാകണമെങ്കില്‍ അവന്‍ വല്ലതും സൃഷ്‌ടിച്ചിരിക്കണം. ലോകത്ത്‌ അനേകായിരം ദൈവങ്ങള്‍ ആരാധിക്കപ്പെടുന്നുണ്ടല്ലോ. അവര്‍ ദൈവങ്ങളെന്ന്‌ പറയപ്പെടാന്‍ അര്‍ഹതയുള്ളവരോ ആരാധന അര്‍ഹിക്കുന്നവരോ അല്ല. ദൈവങ്ങളാണെന്ന്‌ പറഞ്ഞുകൊണ്ട്‌ അവരോട്‌ പ്രാര്‍ഥിക്കുകയും അവര്‍ക്ക്‌ നേര്‍ച്ചയര്‍പ്പിക്കുകയും ചെയ്യുന്നവരോടാണ്‌ അല്ലാഹുവിന്റെ ഈ ചോദ്യം.
ഏതു ബഹുദൈവ വിശ്വാസിക്കാണ്‌ അതിന്നു മറുപടി പറയാന്‍ കഴിയുക? സൂര്യചന്ദ്രന്മാരെ സൃഷ്‌ടിച്ചതും ആകാശങ്ങളെയും ഭൂമിയെയും സൃഷ്‌ടിച്ചതും അല്ലാഹു അവന്റെ കഴിവായി അവകാശപ്പെടുന്നു. തങ്ങളുടെ ദൈവങ്ങള്‍ ഇതൊക്കെ പോകട്ടെ, ഒരു മിന്നാമിന്നിയെയെങ്കിലും സൃഷ്‌ടിച്ചു എന്ന്‌ കാണിച്ചുകൊടുക്കാന്‍ ബഹുദൈവ വാദികളില്‍ ഒരാള്‍ക്കും കഴിഞ്ഞിട്ടില്ല. കഴിയുകയുമില്ല.
ഇനി അവര്‍ ഒന്നും സൃഷ്‌ടിച്ചിട്ടില്ല, എന്നാലും ഞങ്ങളുടെ പ്രാര്‍ഥന കേള്‍ക്കാനും അതിന്നുത്തരം നല്‍കാനും അവര്‍ക്ക്‌ കഴിയും എന്നാണ്‌ വാദമെങ്കില്‍ ആ വാദം സത്യമാണെന്ന്‌ അവര്‍ തെളിയിക്കണം. അതിന്നും അവര്‍ക്ക്‌ സാധിക്കില്ല. കേവലം ഒരു ദര്‍ശനത്തിന്ന്‌ വേണ്ടി വിഗ്രഹത്തിന്റെ പ്രതിഷ്‌ഠാമുറി തുറക്കുന്നതും കാത്ത്‌ ആരാധകര്‍ അതിന്റെ മുമ്പില്‍ തിക്കിത്തിരക്കാറുണ്ട്‌. അങ്ങനെ ദര്‍ശനം ലഭിച്ചാല്‍ അവര്‍ക്ക്‌ വല്ലാത്ത സായൂജ്യമാണ്‌. ഇങ്ങനെ വലിയ ദിവ്യത്വം കല്‍പിക്കപ്പെടുന്ന വിഗ്രഹം ആ സ്ഥാനത്ത്‌ പ്രതിഷ്‌ഠിക്കപ്പെട്ടതെങ്ങനെ? വിഗ്രഹങ്ങള്‍ സ്വയം അവിടെ കയറിയിരുന്നതാണോ? അല്ലല്ലോ. ആരാധകര്‍ ഉണ്ടാക്കിയതും അവിടെ സ്ഥാപിച്ചതുമാണ്‌. വിഗ്രഹം തന്നെ മനുഷ്യസൃഷ്‌ടിയായിരിക്കെ അവയോട്‌ സങ്കടമുണര്‍ത്തുന്നതും അവരില്‍നിന്ന്‌ ഗുണം പ്രതീക്ഷിക്കുന്നതും അവരുടെ കോപം ഭയപ്പെടുന്നതും വലിയ വിഡ്‌ഢിത്തം തന്നെ. ഇതര ദൈവങ്ങള്‍ സൃഷ്‌ടിച്ചത്‌ എന്താണെന്ന്‌ എനിക്കു കാണിച്ചുതരൂ എന്ന ചോദ്യം അനേകം പേര്‍ക്ക്‌ വെളിച്ചമായി ഭവിച്ചിട്ടുണ്ട്‌.
-എം.

  • cover
വാര്‍ത്തകള്‍