vichinthanam
Wednesday,20 March 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
അല്ലാഹുവിന്‍റെ പേരില്‍ വ്യാജം കെട്ടിച്ചമക്കുകയോ,

17. അപ്പോള്‍, അല്ലാഹുവിന്‍റെ പേരില്‍ വ്യാജം കെട്ടിച്ചമക്കുകയോ, അല്ലെങ്കില്‍ അവന്‍റെ `ആയത്തു’ [വചനം]കളെ വ്യാജമാക്കുകയോ ചെയ്‌തവനെക്കാള്‍ അക്രമി ആരുണ്ട്‌?! നിശ്ചയമായും കാര്യം, കുറ്റവാളികള്‍ വിജയിക്കുകയില്ല. 18. അല്ലാഹുവിനുപുറമെ, തങ്ങള്‍ക്ക്‌ ഉപദ്രവം ചെയ്യാത്തതും, ഉപകാരം ചെയ്യാത്തതുമായതിനെ അവര്‍ ആരാധിച്ചുവരുന്നു; `ഇവര്‍ [ആ ആരാധ്യവസ്‌തുക്കള്‍] അല്ലാഹുവിന്‍റെ അടുക്കല്‍ ഞങ്ങളുടെ ശുപാര്‍ശക്കാരാകുന്നു’ വെന്ന്‌ അവര്‍ പറയുകയും ചെയ്യുന്നു. പറയുക ; `ആകാശങ്ങളിലാകട്ടെ, ഭൂമിയിലാകട്ടെ (ഉളളതായി) അല്ലാഹു അറിയാത്ത കാര്യത്തെപ്പറ്റി നിങ്ങള്‍ അവന്‌ വിവരമറിയിക്കുകയാണോ?!’ അവന്‍ മഹാപരിശുദ്ധന്‍ ! അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന്‌ അവന്‍ അത്യുന്നതി പ്രാപിക്കുകയും ചെയ്‌തിരിക്കുന്നു.’

  • cover
  • cover
ഉള്‍പേജില്‍
വാര്‍ത്തകള്‍