vichinthanam
Sunday,21 April 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
അല്ലാഹു നേരില്‍ സംസാരിക്കുകയെന്ന മഹാഭാഗ്യം സിദ്ധിച്ച റസൂലാണ് മൂസാ നബി (അ).

അല്ലാഹു നേരില്‍ സംസാരിക്കുകയെന്ന മഹാഭാഗ്യം സിദ്ധിച്ച റസൂലാണ് മൂസാ നബി (അ). അദ്ദേഹത്തോട് അല്ലാഹു സംസാരിച്ചതായി അല്ലാഹു തന്നെ സ്പഷ്ടമാക്കിയിട്ടുള്ളതാണ്. (4: 164) കൂടാതെ, സീനാ താഴ്‌വരയില്‍വെച്ച് അദ്ദേഹത്തോട് അല്ലാഹു സംസാരിച്ച സംഭവം ഒന്നിലധികം സ്ഥലത്തും ക്വുര്‍ആനില്‍ കാണാം. ഈ ഭൂലോക ത്തുവെച്ച് ഈ ഭാഗ്യം മറ്റാര്‍ക്കും ഉണ്ടായതായി അറിയില്ല. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെപ്പറ്റി كَلِيمُ اللَهِ (കലീമുല്ലാഹി = അല്ലാഹു സംസാരിച്ച ആള്‍) എന്ന് പറയുന്നതും. നബി തിരുമേനി (സ.അ) യുടെ പ്രസിദ്ധമായ ‘മിഅ്‌റാജി’ല്‍ (വാനാരോഹണ യാത്രയില്‍) തിരുമേനിയോട് അല്ലാഹു സംസാരിച്ചതായി ബലപ്പെട്ട ഹദീഥുകളില്‍ വന്നിട്ടുണ്ട്. സൂറത്തുന്നജ്മില്‍ അതിന്‍റെ ചില സൂചനകളും കാണാവുന്നതാണ്. എല്ലാ റസൂലുകളും ഏതെങ്കിലും ഒരു ജനതയിലേക്കും കാലത്തേക്കും നിയോഗിക്കപ്പെട്ടവരായിരുന്നു. ലോകജനതയിലേക്ക് ആകമാനമായി അയക്കപ്പെട്ട ആളും, അന്ത്യപ്രവാചകനും എന്ന പദവി നബി (സ.അ) ക്ക് മാത്രമാണുള്ളത്. അതുപോലെ മറ്റ് പ്രവാചകന്‍മാര്‍ക്കില്ലാത്ത ബഹുമതികള്‍ പലതും വേറെയും തിരുമേനിക്കുണ്ട്. ഇതുപോലെ, ഇബ്‌റാഹീം നബി (അ)ക്കും തന്നെ മറ്റുള്ളവര്‍ക്ക് ലഭിക്കാത്ത പല സ്ഥാനപദവികളും ശ്രേഷ്ഠതകളും ഉള്ളതായി ക്വുര്‍ആനില്‍ നിന്ന് വ്യക്തമാണ്. ‘അദ്ദേഹത്തെ അല്ലാഹു ചങ്ങാതി ആക്കിവെച്ചിരിക്കുന്നു’ എന്ന് 4: 125 ല്‍ അല്ലാഹു പ്രസ്താവിച്ചിരിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെപ്പറ്റി خلِيلُ ا للهِ ( ‘ഖലീലുല്ലാഹി = അല്ലാഹുവിന്‍റെ ചങ്ങാതി) എന്ന് പറയുന്നത്. എല്ലാ റസൂലുകള്‍ക്കും അവരവരുടെ ദൗത്യ നിര്‍വ്വഹണത്തിനാവശ്യമായ തെളിവുകളും ദൃഷ്ടാന്തങ്ങളും നല്‍കപ്പെടാതിരുന്നില്ല. എങ്കിലും അവയിലും റസൂലുകളുടെ നില വ്യത്യസ്തമായിരിക്കും. ഈസാ നബി (അ)ക്ക് നല്‍കപ്പെട്ട തെളിവുകള്‍ അതിനുദാഹരണമാണ്. അല്ലാഹുവിന്‍റെ അനുവാദപ്രകാരം മരണപ്പെട്ടവരെ ജീവിപ്പിക്കുക, മണ്ണുകൊണ്ട് കുരുവികളുണ്ടാക്കി പറപ്പിക്കുക, മാറാവ്യാധികള്‍ സുഖപ്പെടുത്തുക മുതലായവ അദ്ദേഹത്തിന്‍റെ പ്രത്യേക ദൃഷ്ടാന്തങ്ങളായിരുന്നു.

ഈസാ (അ)നെപ്പറ്റി ക്രിസ്ത്യാനികള്‍ ദൈവപുത്രനാണെന്നും ദൈവം തന്നെയാണെന്നും വാദിച്ചുവരുന്നു. ഈ വാദം കളവാണെന്നും, അദ്ദേഹം പിതാവില്ലാതെ ജനിച്ച ആളാണെങ്കിലും ഒരു സ്ത്രീയില്‍നിന്ന് ജനിച്ച മനുഷ്യന്‍ മാത്രമാണെന്നുമുള്ള യാഥാര്‍ത്ഥ്യമാണ് ഈസാ നബി (അ)യെപ്പറ്റി പറയുമ്പോള്‍ മിക്കപ്പോഴും عِيسي ابن مريم (മര്‍യമിന്‍റെ മകന്‍ ഈസാ) എന്ന പ്രയോഗം മുഖേന അല്ലാഹു സൂചിപ്പിക്കുന്നത്. പരിശുദ്ധാത്മാവ് ( رُوحُ القُدْس ) കൊണ്ടുദ്ദേശ്യം ജിബ്‌രീല്‍ (അ) എന്ന മലക്കാണെന്നും, അദ്ദേഹത്തിന് ജിബ്‌രീല്‍ (അ) മുഖേന ലഭിച്ചിരുന്ന ആത്മീയ സഹായങ്ങളായിരിക്കും അദ്ദേഹത്തെക്കൊണ്ട് ബലപ്പെടുത്തി എന്ന് പറഞ്ഞതിന്‍റെ താല്‍പര്യമെന്നും 87-ാം വച നത്തിന്‍റെ വ്യാഖ്യാനത്തില്‍ നാം മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടുതല്‍ വിവരം അവിടെ നോക്കുക. (പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള ക്രിസ്തീയ ജല്‍പനങ്ങളെ സംബന്ധിച്ച് സൂറത്തുന്നിസാഇന്‍റെ അവസാന ഭാഗത്തില്‍വെച്ച് വിവരിക്കുന്നതാണ് إِن شَاءَ اللَّهُ .

ശ്രേഷ്ഠതകളിലും പദവികളിലും റസൂലുകള്‍ വ്യത്യസ്ത നിലക്കാരായിരുന്നുവെങ്കിലും അവരുടെയെല്ലാം പ്രബോധന തത്വം ഒന്നായിരുന്നു. അത് സ്ഥാപിക്കുവാനുള്ള വ്യക്തമായ തെളിവുകള്‍ എല്ലാവര്‍ക്കും നല്‍കപ്പെട്ടിട്ടുമുണ്ട്. എന്നിട്ടും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് നിലനില്‍ക്കുകയും, സത്യവിശ്വാസികളും അവിശ്വാസികളുമായി ചേരി പിരിഞ്ഞു ശണ്ഠയും കലഹവും നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതൊക്കെ അല്ലാഹു അറിയാതെ സംഭവിക്കുന്നതല്ല. അങ്ങനെ സംഭവിക്കരുതെന്ന് അവന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും അങ്ങനെ സംഭവിക്കുകയില്ലായിരുന്നു. അഥവാ എല്ലാവരും ഒന്നടങ്കം സത്യവിശ്വാസികളും സന്‍മാര്‍ഗികളും തന്നെ ആകുമായിരുന്നു. പക്ഷേ, നല്ലതും ചീത്തയും തിരിച്ചറിയുവാനുള്ള വിവേചന ബുദ്ധിയും വേണ്ടത്ര തെളിവുകളും നല്‍കിയതോടൊപ്പംതന്നെ, ഇഷ്ടമുള്ളതിനെ സ്വീകരിക്കുവാനുള്ള ഇച്ഛാ സ്വാതന്ത്ര്യവും മനുഷ്യന് അല്ലാഹു കൊടുത്തിരിക്കുകയാണ്. ആ സ്വാതന്ത്ര്യം ഉപയോഗിച്ചുകൊണ്ട് അവന്‍ ഈ ജീവിതത്തില്‍ എന്ത് നിലപാട് സ്വീകരിക്കുന്നുവോ ഭാവിജീവിതത്തില്‍ അതനുസരിച്ചുള്ള പ്രതിഫലം അവന് നല്‍കുവാനാണ് അല്ലാഹു നിശ്ചയിച്ചിരിക്കുന്നത്. ഈ സ്വാതന്ത്ര്യം ഒരു കൂട്ടര്‍ ഉപയോഗ പ്പെടുത്തി സന്‍മാര്‍ഗം പ്രാപിക്കുന്നു. വേറൊരു കൂട്ടര്‍ അത് ദുരുപയോഗപ്പെടുത്തി ദുര്‍മാര്‍ഗത്തില്‍ ആപതിക്കുകയും ചെയ്യുന്നു. ഇതാണ്. പ്രസ്തുത ശണ്ഠകള്‍ക്കും ഭിന്നിപ്പുകള്‍ക്കും കാരണം. എന്നൊക്കെയാണ് പിന്നീ ടുള്ള വാക്യങ്ങളില്‍ അല്ലാഹു പറഞ്ഞതിലടങ്ങിയ സാരം. ഈ വിഷയകമായി സൂ: ഹൂദ് 118, 119 വചനങ്ങളില്‍ കൂടുതല്‍ വിവരം വരുന്നതാണ് إِن شَاءَ اللَّهُ

മേല്‍ പറഞ്ഞ ഭിന്നിപ്പ് ( اِخْتِلاَف ) കൊണ്ടുദ്ദേശ്യം ജീവിതത്തില്‍ മനുഷ്യന്‍റെ പുരോ ഗതിക്കും വളര്‍ച്ചക്കും ആവശ്യമായ ഭിന്നവാസനകളാണെന്ന് സമര്‍ത്ഥിച്ചുകൊണ്ട് ചിലര്‍ ചില പുതിയ ആശയങ്ങള്‍ ഇവിടെ സൂചിപ്പിച്ചു കാണുന്നു. അങ്ങനെയാണെങ്കില്‍, ആ ഭിന്നിപ്പിനെ വിശദീകരിച്ചുകൊണ്ട് فَمِنْهُم مَّنْ آمَنَ وَمِنْهُم مَّن كَفَرَ (അങ്ങനെ, അവരില്‍ വിശ്വസിച്ചവരുമുണ്ട്; അവിശ്വസിച്ചവരും ഉണ്ട്) എന്ന് അല്ലാഹു പറയുമായിരുന്നില്ല . ‘അവരില്‍ കച്ചവടക്കാരും കൃഷിക്കാരുമുണ്ട്’ എന്നിങ്ങനെ മറ്റുവല്ലതുമായിരുന്നു പറയേണ്ടിയിരുന്നത്. മനുഷ്യര്‍ക്ക് രണ്ടും സ്വീകരിക്കുവാനുള്ള ഇച്ഛാ സ്വാതന്ത്ര്യം എന്തിന് നല്‍കപ്പെട്ടു? എന്തുകൊണ്ട് സന്മാര്‍ഗം സ്വീകരിക്കുവാനുള്ള വാസന മാത്രം നല്‍കിക്കൊണ്ട് സൃഷ്ടിക്കപ്പെട്ടില്ല? എന്നിങ്ങനെ ചോദ്യം ചെയ്യാന്‍ മനുഷ്യന് അര്‍ഹതയില്ല. അതിന്‍റെ ഉത്തരം ഗ്രഹിക്കത്തക്ക ത്രാണിയും മനുഷ്യനില്ല. لا يسألُ عَمَّا يَفْعَلُ وهم يُسألونَ (അവന്‍ ചെയ്യുന്നതിനെപ്പറ്റി ചോദ്യം ചെയ്യപ്പെടുകയില്ല; അവരാകട്ടെ ചോദ്യം ചെയ്യെ പ്പടുകയും ചെയ്യും.) എല്ലാം അല്ലാഹുവിന്‍റെ സൃഷ്ടി. അവന്‍റെ നിയമ വ്യവസ്ഥ. ഓരോ സൃഷ്ടിക്കും നല്‍കെ പ്പടേുന്ന ആകൃതിയേത്. പ്രകൃതിയേത് എന്നൊക്കെ അവനറിയാം. അവനേ അതറി ഞ്ഞുകൂടൂ. എല്ലാം അവന്‍റെ ഉദ്ദേശ്യവും ഹിതവും ( وَلَٰكِنَّ اللَّهَ يَفْعَلُ مَا يُرِيدُ ). അത നുസരിച്ച് എല്ലാം അവന്‍ നടപ്പില്‍ വരുത്തും.

  • cover
  • cover
ഉള്‍പേജില്‍
വാര്‍ത്തകള്‍