vichinthanam
Sunday,21 April 2019
  • facebook
  • twitter
img
img
img
img
img
img
പുതിയ വാര്‍ത്തകള്‍
105 ഐക്യത്തിന്‍റെയും സഹിഷ്ണുതയുടെയും സന്ദേശമുയര്‍ത്തിപ്പിടിക്കുക. കെ എന്‍ എം നേതാക്കള്‍

കോഴിക്കോട്: കേരള മുസ്ലീം നവോത്ഥാനത്തിന് അടിത്തറ പാകിയ മുജാഹിദ് പ്രസ്ഥാനം’മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം’ എന്ന പ്രമേയത്തില്‍ ഡിസംബറില്‍ മലപ്പുറം ജില്ലയിലെ കൂരിയാട് നടത്തുന്ന ഒമ്പതാമത് മുജാഹിദ് സംസ്ഥാന സമ്മേളനം ചരിത്ര വിജയമാക്കാന്‍ കോഴിക്കോട് മുജാഹിദ് സെന്‍ററില്‍ ചേര്‍ന്ന കെ.എന്‍.എം സംസ്ഥാന ഉന്നതാധികാര സമിതി തീരുമാനിച്ചു. ഇന്ത്യയിലെയും കേരളത്തിലെയും കാലികവും രാഷ്ട്രീയവും സാമൂഹികവുമായ പശ്ചാത്തലത്തില്‍ ഐക്യത്തിന്‍റെയും സഹിഷ്ണുതയുടെയും സന്ദേശം പ്രചരിപ്പിക്കാനും മതേതര ജനാതിപത്യ മൂല്യങ്ങള്‍ക്ക് കരുത്ത് പകരാനും എല്ലാ മുജാഹിദ് പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നും യോഗം ആഹ്വാനം ചെയ്തു. വിദ്യാര്‍ഥി യുവ ജനങ്ങളുടെ അജണ്ടകള്‍ ധാര്‍മ്മിക നിഷ്ഠയിലും അച്ചടക്കത്തിലും പൂര്‍വ്വോപരശക്തിയായി നിലനിര്‍ത്താനും രാഷ്ട്രപുനര്‍ നിര്‍മ്മാണത്തില്‍ യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്താനും പ്രത്യേക കര്‍മ്മ പദ്ധതികള്‍ക്കും യോഗം രൂപം നല്‍കി. ഇതിന്‍റെ ഭാഗമായി 2017 ഒക്ടോബര്‍ 8ന് കോഴിക്കോട് വെച്ച് യുവജന വിദ്യാര്‍ഥി സംഘടിപ്പിക്കാനും തീരുമാനിച്ചു. ശാഖാ-മണ്ഡലം ജില്ലാ തലങ്ങളില്‍ കെ.എന്‍.എമ്മും പോഷക ഘടകങ്ങളും നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് സമയബന്ധിതവും വ്യവസ്ഥാപിതവുമായ രൂപം നല്‍കാനും ഉന്നതാധികാര സമിതി തീരുമാനിച്ചു. പോഷക ഘടകങ്ങളായ ഐ.എസ്.എം, എം.എസ്.എം, എം.ജി.എം, ഐ എം ബി എന്നീ വിഭാഗങ്ങള്‍ക്കായി പ്രത്യേകം പരിപാടികള്‍ ആവിഷ്കരിക്കാനും തീരുമാനിച്ചു.
മുജാഹിദ് പ്രസ്ഥാനത്തിലുണ്ടായ പുനരേകീകരണവും ഐക്യവും ഏറെ പ്രതീക്ഷയോടെയാണ് കേരളീയ സമൂഹം നോക്കിക്കാണുന്നത്. ഐക്യം മുജാഹിദ് പ്രസ്ഥാനത്തിന് മാത്രമല്ല മൊത്തം കേരളീയ സമൂഹത്തിന് ദിശാബോധം നല്‍കുന്നതായി മാറാന്‍ ബുദ്ധിപരവും സ്ൃഷ്ടിപരവുമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അന്ധവിശ്വാസവും അനാചാരവും തീവ്രവാദ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ വ്യാപകമായികൊണ്ടിരിക്കുകയാണ്. അവക്കെതിരെ ബോധവത്കരണ പരിപാടികള്‍ നടത്താനും രണ്ടാം നവോത്ഥാനത്തിന് തുടക്കം കുറിക്കാനും ആദര്‍ശാധിഷ്ഠിതമായ ഒരു തലമുറയെ വാര്‍ത്തെടുക്കാനും ലക്ഷ്യം വെക്കുന്നുണ്ട്. മുജാഹിദ് ഐക്യം തകര്‍ക്കാനുള്ള ഏത് നീക്കവും ഒന്നിച്ച് നേരിടാനും പക്ഷപാതപരമായ വീക്ഷണങ്ങള്‍ വെച്ച് പുലര്‍ത്തുന്നവരെ മുജാഹിദ് ഐക്യ കേരളം തികഞ്ഞ അവജ്ഞതയോടെ തള്ളിക്കളയണമെന്നും ഉന്നതാധികാര സമിതി ആഹ്വാനം ചെയ്തു.
കെ.എന്‍.എം സംസ്ഥാന പ്രസിഡണ്ട് ടി.പി.അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.പി.ഉണ്ണീന്‍കുട്ടി മൗലവി, വൈസ് പ്രസിഡണ്ടുമാരായ ഡോ.ഹുസൈന്‍ മടവൂര്‍, പ്രൊഫസര്‍ എന്‍.വി.അബ്ദുറഹിമാന്‍, മുഹമ്മദ് ഹാഷിം, കെ ജെ യു വര്‍ക്കിംഗ് പ്രസിഡണ്ട് സി.പി.ഉമര്‍ സുല്ലമി, ട്രഷറര്‍ നൂര്‍ മുഹമ്മദ്നൂര്‍ഷ, എം.അബ്ദുറഹിമാന്‍ സലഫി, എം.സലാഹുദ്ദീന്‍ മദനി, എ.അസ്ഗറലി, എം.മുഹമ്മദ് മദനി, എം.ടി.അബ്ദുസമദ് സുല്ലമി,പാലത്ത് അബ്ദുറഹിമാന്‍ മദനി, കെ ജെ യു ജോ. സെക്രട്ടറി ടി.പി.അബ്ദുറസാഖ് ബാഖവി തുടങ്ങിയവര്‍ പ്രസംഗിച്ചു.

  • cover
  • cover
വാര്‍ത്തകള്‍